മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് തേല്‍തുംബ്ഡെയ്ക്ക് ജാമ്യം നല്‍കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരായ എന്‍ഐഎയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് തേല്‍തുംബ്ഡെയ്ക്ക് ജാമ്യം നല്‍കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരായ എന്‍ഐഎയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി . ഭീമ കൊറേഗാവ് കേസിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തേല്‍തുംബ്ഡെയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ചെങ്കിലും എന്‍ഐഎയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാന്‍ സമയം നല്‍കുന്നതിനായി ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു.

പിന്നാലെ ദേശീയ അന്വേഷണ ഏജന്‍സി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.എന്നാൽ ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും ഉള്‍പ്പെട്ട ബെഞ്ച് വിസമ്മതിച്ചു.

അതെ സമയം  ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ വിചാരണയില്‍ അന്തിമ കണ്ടെത്തലുകളായി കണക്കാക്കപ്പെടില്ലെന്നു ബെഞ്ച് കൂട്ടിച്ചേര്‍ത്തു.2017ല്‍ ഭീമ കൊറേഗാവില്‍ നടന്ന എല്‍ഗാര്‍ പരിഷത്ത് സംഘമത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നെന്നും അതില്‍ തേല്‍തുംബ്ഡെയ്ക്ക് പങ്കെടുത്തെന്നുമാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here