Railway; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… അടുത്തതവണ നിങ്ങളും ടിക്കറ്റ് കൗണ്ടറുകളിൽ പറ്റിക്കപ്പെട്ടേക്കാം; വൈറലായി വീഡിയോ

അടുത്ത തവണ നിങ്ങൾ ടിക്കറ്റിംഗ് കൗണ്ടറിൽ ടിക്കെറ്റെടുക്കാൻ പോകുമ്പോൾ സൂക്ഷിക്കുക.നിങ്ങളും കബളിപ്പിക്കപ്പെട്ടേക്കാം… അതെ അതെങ്ങിനെ എന്നല്ലേ….

ഇപ്പോൾ ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്‌റ്റേഷനിൽ ടിക്കെറ്റെടുക്കാനെത്തിയ യാത്രക്കാരന്റെ കൈയിൽ നിന്ന് ടിക്കറ്റ് കൗണ്ടറിലിരിക്കുന്ന റെയിൽവേ ജീവനക്കാരൻ തട്ടിപ്പ് നടത്തിയ സംഭവമാണിപ്പോൾ സോഷ്യൽ മീഡിയ വഴി വൈറലായിരിക്കുന്നത്.

പണമിടപാട് നടത്തുന്നതിനിടയിൽ റെയിൽവേ ജീവനക്കാരൻ യാത്രക്കാരനെ പറ്റിക്കുന്നതാണ് ഈ വീഡിയോ . 500 രൂപ വാങ്ങിയിട്ടും, വൃത്തികെട്ട തന്ത്രങ്ങൾ ഉപയോഗിച്ച് ഇയാൾ യാത്രക്കാരനെ കബളിപ്പിക്കാൻ ശ്രമിക്കുകയാണ്.

സൂപ്പർഫാസ്റ്റ് ഗ്വാളിയോർ ട്രെയിനിൽ യാത്രയ്ക്കായി ടിക്കെറ്റെടുക്കാനെത്തിയ ഉപഭോക്താവ് 500 രൂപ നോട്ട് നൽകിയപ്പോൾ റെയിൽവേ ജീവനക്കാരന്റെ പോക്കറ്റിൽ നിന്ന് 20 രൂപ നോട്ട് ഉപയോഗിച്ച് കബളിപ്പിച്ച് മാറ്റി. പിന്നീട്, 100 രൂപ വിലയുള്ള ടിക്കറ്റ് നൽകാൻ ഉദ്യോഗസ്ഥൻ വീണ്ടും പണം ആവശ്യപ്പെടുന്നതും വിഡിയോയിൽ നിന്ന് വ്യക്തമാണ്.

നിമിഷനേരം കൊണ്ട് ട്വിറ്ററിലൂടെ പങ്കുവെച്ച ഈ വീഡിയോ റെയിൽവേ വകുപ്പിന്റെ ശ്രദ്ധയിൽ പെടുകയുണ്ടായി. വീഡിയോ വൈറലായതിനെ തുടർന്ന് ജീവനക്കാരനെതിരെ റെയിൽവേ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News