ADVERTISEMENT
സിൽവർ ലൈനിനായി വീണ്ടും കേന്ദ്രത്തിനോട് ആവശ്യമുന്നയിച്ചെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിനു താൽപര്യമുള്ള പദ്ധതി ആണെന്നും ജനങ്ങളുടെ യാത്ര സൗകര്യം എളുപ്പമാക്കാൻ പദ്ധതിക്ക് കഴിയുമെന്നും മന്ത്രി കെ.എൻ ബാലഗോപാൽ കേന്ദ്ര ധനമന്ത്രിയെ അറിയിച്ചു.
പദ്ധതിയ്ക്ക് അനുമതി നൽകണമെന്നും ഒപ്പം സംസ്ഥാനത്തിന് വന്ദേ ഭാരത് ടെയിൽ കൂടി അനുവദിക്കണമെന്ന ആവശ്യവും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അറിയിച്ചതായി ബാലഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. ദില്ലിയിൽ നടന്ന ധനമന്ത്രിമാരുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.