ADVERTISEMENT
DYFI അന്നും ഇന്നും എന്നും അനീതിക്കെതിരെയുള്ള പോരാട്ടത്തിലാണ് എന്ന് മന്ത്രി മുഹമ്മദ് റിയാസ് . ഇതൊരു ആപത്തിന്റെ കാലമാണ് , നവ ഉദാരവൽക്കരണ നയം വേഗത്തിൽ രാജ്യത്ത് നടപ്പാക്കും ,വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് രാജ്യത്ത് എന്നും മന്ത്രി പറഞ്ഞു .
അതോടൊപ്പം രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് പോകുന്ന ഘട്ടമാണ് ഇതെന്നും അവിടെയാണ് കേരളം ഒരു ബദലായി നിലനിൽക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
അതോടൊപ്പം കേരളത്തെ തകർക്കാൻ വേണ്ടി കേന്ദ്രസർക്കാർ ഇടപെടുന്നു എന്നും -ഈ ഘട്ടത്തിൽ കേരളത്തിലെ കോൺഗ്രസുകാർ സ്വീകരിക്കുന്ന നിലപാട് എന്താണ് ,കേന്ദ്രത്തിനെതിരായ സമരങ്ങളിൽ കോൺഗ്രസുകാർ ഉണ്ടാകാറില്ല,ബിജെപിയുടെ ഏജൻറ് മാരാണ് കേരളത്തിൽ കോൺഗ്രസുകാർ എന്നും മന്ത്രി പറഞ്ഞു .ശാഖയ്ക്ക് കാവൽ നിൽക്കുമെന്ന് പ്രഖ്യാപിക്കുന്ന കെപിസിസി അധ്യക്ഷനാണ് ഇവിടെയുള്ളത് എന്നും കോൺഗ്രസിനുള്ളിലെ മതനിരപേക്ഷ മനസ്സുകൾ താമസിക്കാതെ ഇത്തരം ബലൂണുകൾ കുത്തിപ്പൊട്ടിക്കും ,യുഡിഎഫിനുള്ളിലെ മതനിരപേക്ഷ കക്ഷികൾ ഇതിൽ പൊറുതിമുട്ടി നിലനിൽക്കുകയാണ് എന്നും മന്ത്രി വ്യക്തമാക്കി .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.