Worldcup:ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കി യുഎസ്എ; നെതര്‍ലന്‍ഡ്സിനെ 1-1ല്‍ തളച്ച് ഇക്വഡോര്‍

ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് യുഎസ്എ. മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡിനെ ഇക്വഡോര്‍ തളച്ചു. കെയ്നിന്റേയും സാകയുടേയും ആക്രമണങ്ങള്‍ അതിജീവിച്ചാണ് യുഎസ്എ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയത്. ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങള്‍ക്ക് മുന്‍പില്‍ പ്രതിരോധകോട്ട ഉറപ്പിച്ചതിനൊപ്പം ഇംഗ്ലണ്ട് ഗോള്‍മുഖത്തേക്ക് എത്താനും യുഎസ്എയ്ക്ക് കഴിഞ്ഞു.

ആദ്യ മത്സരത്തില്‍ യുഎസ്എയുടെ വല കുലുക്കിയ തിമോത്തി വിയ രണ്ടാമത്തെ കളിയിലും അവസരം സൃഷ്ടിച്ചുവെങ്കിലും വിയയില്‍ നിന്ന് ലഭിച്ച ക്രോസ് പക്ഷേ വെസ്റ്റണ്‍ മക്കെനിക്ക് ഗോള്‍വലയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ക്രിസ്റ്റിയന്‍ പുലിസിച്ചിന്റെ ഷോട്ടും പുറത്തേക്ക് പോയത് യുഎസ്എയ്ക്ക് വന്‍ തിരിച്ചടിയായി.

കളിയുടെ രണ്ടാം പകുതിയില്‍ ഇംഗ്ലണ്ട്, യുഎസ്എ താരങ്ങള്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഫലം കാണാന്‍ കഴിഞ്ഞില്ല. ഗോള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റെര്‍ലിങ്ങിനേയും ജൂഡ് ബെല്ലിങ്ഹാമിനേയും സൗത്ത്ഗേറ്റ് പിന്‍വലിച്ച് റാഷ്ഫോര്‍ഡിനേയും ഗ്രീലിഷിനേയും കളത്തിലിറക്കിയെങ്കിലും അതും ഫലം കണ്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News