ADVERTISEMENT
സ്‌പോര്‍ട്‌സിനെ മതവുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്‍(V. Abdurahiman). ഫുട്‌ബോള്‍ ലഹരി ആകരുതെന്നും താരാരാധന അതിരു കടക്കരുതെന്നുമുള്ള സമസ്തയുടെ നിലപാട് തള്ളിയാണ് മന്ത്രിയുടെ പ്രതികരണം. സ്‌പോര്‍ട്‌സ് വേറെ മതം വേറെ. കായികപ്രേമികളെ പ്രകോപിപ്പിക്കേണ്ട ആവശ്യമില്ല. ആരാധന അതിന്റെ സമയത്ത് നടക്കും. ഇഷ്ടമുള്ളവര്‍ അതില്‍ പങ്കെടുക്കും, മന്ത്രി പ്രതികരിച്ചു.
ഫുട്‌ബോളിനെ മതവുമായി കൂട്ടിക്കുഴച്ച സമസ്തയുടെ ഖുത്വബാ കമ്മിറ്റി നിര്‍ദേശത്തിനിതിരെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. താരാരാധന ഇസ്ലാമിക വിരുദ്ധവും ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുന്നതുമാണെന്നാണ് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി കഴിഞ്ഞ ദിവസം പറഞ്ഞത്.
താരങ്ങളുടെ കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്താണെന്നും ഇന്ത്യയെ ഒരുകാലത്ത് അടിച്ചമര്‍ത്താന്‍ ശ്രമിച്ച പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നത് തെറ്റാണെന്നും നാസര്‍ ഫൈസി പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.