ജനാധിപത്യത്തില്‍ കൊളീജിയം ഉള്‍പ്പെടെ ഭരണഘടനാപരമായ ഒരു സ്ഥാപനവും പെര്‍ഫക്ടല്ല:ചീഫ് ജസ്റ്റിസ്

തുല്യതയും വൈവിധ്യങ്ങളും ഉറപ്പാക്കണമെങ്കിൽ എതിര്‍ ശബ്ദങ്ങളെ ഉൾക്കൊള്ളണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ജനാധിപത്യത്തില്‍ കൊളീജിയം ഉള്‍പ്പെടെയുള്ള ഭരണഘടനാപരമായ ഒരു സ്ഥാപനവും പെര്‍ഫക്ടല്ലെന്നും നിലവിലുള്ള സംവിധാനത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയാണ് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജഡ്ജിമാര്‍ ഭരണഘടന നടപ്പാക്കുന്ന വിശ്വസ്തരായ സൈനികരാണെന്നും അദ്ദേഹം പറഞ്ഞു. 2015 മുതല്‍ നവംബര്‍ 26ന് ഭരണഘടനാ ദിനമായി ആചരിക്കുന്നു. നേരത്തെ ഈ ദിനം നിയമദിനമായി ആചരിച്ചിരുന്നു.

ജനാധിപത്യത്തില്‍ ഭരണഘടനാപരമായ ഒരു സ്ഥാപനവും പെര്‍ഫക്ടല്ല. എന്നാല്‍, ഭരണഘടനയുടെ നിലവിലുള്ള ചട്ടക്കൂടിനുള്ളില്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഞാനടക്കം കൊളീജിയത്തിലെ എല്ലാ ജഡ്ജിമാരും, ഞങ്ങള്‍ ഭരണഘടന നടപ്പാക്കുന്ന വിശ്വസ്തരായ സൈനികരാണ്. ഞങ്ങള്‍ അപൂര്‍ണതകളെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിലവിലുള്ള സംവിധാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുക എന്നതാണ് ഞങ്ങളുടെ പരിഹാരം- അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here