ADVERTISEMENT
കയ്യില്‍ കാശുള്ളവര്‍ക്കെല്ലാം ഫ്‌ളക്‌സ് വയ്ക്കാമെന്നും അതില്‍ താന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും തരൂരിനെ(Shashi Tharoor) വിമര്‍ശിച്ചും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തരൂരിന് പാര്‍ട്ടി ചട്ടക്കൂടിന് ഉള്ളില്‍ നിന്ന് പരിപാടികളില്‍ പങ്കെടുക്കാം. എന്നാല്‍ ബന്ധപ്പെട്ട പാര്‍ട്ടി ഘടകങ്ങളുടെ അനുമതിയോടെ പരിപാടികളില്‍ പങ്കെടുക്കാമെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
പാര്‍ട്ടി ചട്ടക്കൂടിന് സമാന്തരമായി പരിപാടികള്‍ പാടില്ലെന്നും കെപിസിസി അച്ചടക്ക സമിതിയുടെ നിര്‍ദ്ദേശം. ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിര്‍ദ്ദേശം അറിയിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പാര്‍ട്ടിയെ അറിയിച്ചു വേണം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനെന്ന് തരൂരിനെതിരെ ചെന്നിത്തലയുടെ വിമര്‍ശനം. എല്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസില്‍ അവസരമുണ്ട്. ഒറ്റക്കെട്ടായി നേതാക്കള്‍ മുന്നോട്ട് പോകണം. പാര്‍ട്ടിയുടെ ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചു വേണം പരിപാടികളില്‍ പങ്കെടുക്കാനെന്നും പ്രതിപക്ഷ നേതാവും തരൂരും അകല്‍ച്ചയില്‍ ആണെന്ന വാര്‍ത്തകള്‍ മാധ്യമ സൃഷ്ടിയാണെന്നും ചെന്നിത്തല പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.