Constitution Day: ഇന്ന് ഭരണഘടനാ ദിനം; പോരാടാം ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍

ഇന്ന് ഭരണഘടനാ ദിനം(Constitution Day). രാജ്യം ഭരണഘടനാ ദിനം ആചരിക്കുന്നത് ഭരണഘടന തന്നെ തകര്‍ക്കപ്പെടുന്ന കാലഘട്ടത്തിലാണ്. 2014ല്‍ ബിജെപി(BJP) അധികാരത്തിലെത്തിയത് മുതല്‍ ശ്രമിക്കുന്നതും ഭരണഘടന മാറ്റിയെഴുതാനാണ്. കശ്മീര്‍ പ്രത്യേക പദവി റദ്ദാക്കല്‍, പൗരത്വ നിയമ ഭേദഗതി എല്ലാം ഇതിന്റെ ഉദാഹരണങ്ങള്‍ തന്നെയാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഭരണം അസ്ഥിരപ്പെടുത്താനുള്ള നീക്കവും.

മതനിരപേക്ഷതയ്ക്ക് പകരം മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുകയാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്ന പുതിയ ഇന്ത്യയുടെ രാഷ്ട്രീയം. ഇന്ന് ഭരണഘടനാ ദിനം ആചരിക്കുമ്പോള്‍ ഭരണഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളൊക്കെ ബിജെപി ഭരണത്തില്‍ അന്യമായെന്നതാണ് യാഥാര്‍ത്ഥ്യം. ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യയെ മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കായി വിഭാവനം ചെയ്യുന്നുണ്ട്. എന്നാല്‍ മോദി ഭരണത്തില്‍ ഈ മതനിരപേക്ഷയുടെ കടക്കലാണ് കത്തിവെച്ചത്.

വര്‍ഗീയതയ്ക്ക് ഊന്നല്‍ നല്‍കുകയും ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുകയും ചെയ്യുന്നതാണ് ബിജെപി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യ. ഇതിന്റെ ഭാഗമായി തന്നെയാണ് ഭക്ഷണത്തില്‍ പോലും മതവെറിയുടെ രാഷ്ട്രീയം കലര്‍ത്തി ജനങ്ങളെ വിഭജിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യവും ഭരണഘടന വിഭാവനം ചെയ്യുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലും ഇപ്പോഴും ഇത് മാറ്റിയെഴുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നഷ്ടമാകുന്നതിനാണ് നമ്മള്‍ സാക്ഷികളാകുന്നത്.

ഭരണഘടന തന്നെ മാറ്റിയെഴുതാന്‍ ശ്രമിക്കുമ്പോഴും മോദി സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കാതെ ജനാധിപത്യത്തിന് വേണ്ടി പോരാടുന്ന ജനത ഇനിയും പ്രതീക്ഷകള്‍ നല്‍കുന്നു. വര്‍ഗ സമരത്തെയും ജനാധിപത്യ മൂല്യങ്ങളെയും അത്ര എളുപ്പം ഫാസിസ്റ്റ് ശക്തികള്‍ക്ക് അടിച്ചമര്‍ത്താന്‍ കഴിയില്ലെന്ന പ്രതീക്ഷ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News