സത്യേന്ദ്ര ജെയിനിന്റെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്

ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന്റെ തിഹാര്‍ ജയിലിനകത്തെ മൂന്നാം വീഡിയോ പുറത്ത്. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട തിഹാര്‍ ജയില്‍ സൂപ്രണ്ട് ജയില്‍ മുറിയിലിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സത്യേന്ദ്ര ജെയിനിനെതിരെ വീണ്ടും പരിഹാസവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

ആംആദ്മി പാര്‍ട്ടി നേതാവും ദില്ലി ആരോഗ്യ മന്ത്രിയുമായ സത്യേന്ദ്ര ജെയിന് തിഹാര്‍ ജയിലില്‍ വിവിഐപി സൗകര്യങ്ങളാണെന്ന് ഇതിന് മുമ്പ് തന്നെ വിവാദമുയര്‍ന്നിരുന്നു. കാലുകള്‍ മസാജ് ചെയ്യുന്നതായുള്ള ദ്യശ്യങ്ങള്‍ മുമ്പ് പുറത്തുവന്നിരുന്നു. കള്ളപ്പണക്കേസിലാണ് സത്യേന്ദ്ര ജെയിന്‍ ജയിലിലായത്.

2015-16ല്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയുമായി ഇദ്ദേഹം ഹവാല ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. ഭൂമി വാങ്ങാനും ഡല്‍ഹിക്ക് സമീപം കൃഷിഭൂമി വാങ്ങാനെടുത്ത വായ്പ തിരിച്ചടക്കാനും അടക്കം ഉപയോഗിച്ച് നാലു കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചുവെന്നണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel