
ഫുട്ബോൾ ആരാധന മൂത്ത് വാഹനത്തിന്റെ നിറം മാറ്റി റോഡിലിറങ്ങിയാല്‍ ഇനി കളി മാറും. വാഹനങ്ങളില്‍ ഇഷ്ടടീമിന്റെ നിറത്തിലുള്ള പെയിന്റടിച്ച് റോഡിലിറക്കുന്നത് പതിവായതോടെയാണ് അധികൃതരുടെ നടപടി.
അനുമതിയില്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്മെന്റ് എം.വി.ഐ. പി.കെ. മുഹമ്മദ് ഷഫീഖ് പറഞ്ഞു.
നിയമം ലംഘിച്ച് നിറം മാറ്റിയാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍വാഹന നിയമത്തിലെ 52-ാം വകുപ്പില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ ആര്‍.ടി.ഒ. ഓഫീസില്‍ അപേക്ഷ നല്‍കി പ്രത്യേക അനുമതി വാങ്ങി 950 രൂപ ഫീസടച്ചാല്‍ നിറം മാറ്റാന്‍ സാധിക്കും. മാറ്റുന്ന നിറം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയും വേണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here