ADVERTISEMENT
തരൂരിന്റെ പരിപാടിയുമായി ചങ്ങനാശ്ശേരി അതിരൂപത. അതിരൂപതയുടെ യുവജന സംഘടന സമ്മേളനത്തില്‍ ശശി തരൂര്‍ മുഖ്യാതിഥിയാകും. ഡിസംബര്‍ നാലിനാണ് സുവര്‍ണ്ണ ജൂബിലി സമാപന യുവജന സമ്മേളനം നടക്കുക.അതേസമയം ശശി തരൂരിന് ഏത് പരിപാടിയിലും പങ്കെടുക്കാമെന്ന് ഒന്നു കൂടി വ്യക്തമാക്കി താരിഖ് അന്‍വര്‍. ഇന്നലെ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
എന്നാല്‍ ഡി സി സി തറക്കല്ലിടീല്‍ ചടങ്ങില്‍ പരസ്പരം പരോക്ഷമായി പോരടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നിലപാട് തുറന്നടിച്ചു.അതേസമയം ശശി തരൂര്‍ വിഷയം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന കോട്ടയം യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയില്‍ നടന്നത് രൂക്ഷമായ തര്‍ക്കം. പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാതെ ശശി തരൂരിനെ ക്ഷണിച്ചത് തെറ്റായ നപടിയെന്ന് ഒരുവിഭാഗം.DCC പ്രസിഡന്റിനെ തള്ളി പ്രസ്താവന നടത്തിയ ശബരീനാഥനെതിരെ പ്രമേയം പാസാക്കമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ചേരിതിരിഞ്ഞത് വാക്ക് പോരിന് ഇടയാക്കി.
ഡിസംബര്‍ മൂന്നിന് ഇരാറ്റുപേട്ടയില്‍ സംഘടിപ്പിക്കുന്ന പരിപാടിയെ കുറിച്ച് ആലോചിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയിലാണ് രൂക്ഷമായ തര്‍ക്കം ഉയര്‍ന്നത്. പാര്‍ട്ടി ജില്ലാ നേതൃത്വത്തെ പരിപാടി അറിയിക്കാത്തത് തെറ്റെന്ന് ഒരുവിഭാഗം വാദിച്ചു. പരിപാടിയെ കുറിച്ച് വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ജില്ലാ പ്രസിഡന്റ് തീരുമാനം എടുത്തത് അംഗീകരിക്കാനാവില്ല പരിപാടിയുടെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുടെ പേര് അനാവശ്യമായി വലിച്ചിഴച്ചു. DCC പ്രസിഡന്റിനെ തള്ളി പ്രസ്താവന നടത്തിയ ശബരീനാഥനെതിരെ പ്രമേയം പാസാക്കമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. എന്നാല്‍ ഈ ആവശ്യം ജില്ലാ നേതൃത്വം നിരസിച്ചതാണ് രൂക്ഷമായ തര്‍ക്കത്തിന് വഴി തുറന്നത്.
പാര്‍ട്ടി നേതാക്കളുടെ എതിര്‍പ്പിനിടയിലും തരൂരിനെ പങ്കെടുപ്പിച്ചുള്ള പരിപാടിയുമായി മുന്നോട്ട് പോവാന്‍ തീരുമാനിച്ചാണ് തര്‍ക്കത്തിനിടയിലും ജില്ലാ കമ്മറ്റിയോഗം പിരിഞ്ഞത്. നേതാക്കളുടെ ചിത്രങ്ങള്‍ പ്രചരണ ബോര്‍ഡില്‍ നിന്നും ഒഴിവാക്കിയത് യോഗത്തില്‍ ചര്‍ച്ചയായി. വി.ഡി.സതീശന്‍, രമേശ് ചെന്നിതല, തിരുവഞ്ചൂര്‍ രാധക്യഷ്ണന്‍, ഡി.സി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ് ചിത്രങ്ങള്‍ ബോധപൂര്‍വ്വം ഒഴിവാക്കിയതാണെന്നും ചര്‍ച്ച ഉണ്ടായി. പരിപാടിയുടെ ഭാഗമായി ഇനി പുറത്തിറങ്ങുന്ന ബോര്‍ഡില്‍ എല്ലാനേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.