Kollam:കലോല്‍സവത്തിനിടെ പീഡനശ്രമമെന്ന് പരാതി;അധ്യാപകനെതിരെ പോക്‌സോ കേസ്

ഉപജില്ലാ സ്‌കൂള്‍ കലോല്‍സവത്തിനിടെ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ പോക്‌സോ കേസെടുത്ത് പൊലീസ്. കൊല്ലം കടയ്ക്കല്‍ സ്വദേശി യൂസഫിനെതിരെയാണ് കേസ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ബസില്‍ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടയിലാണ് അധ്യാപകന്റെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

വിദ്യാര്‍ത്ഥിനി ആദ്യം മറ്റ് അധ്യാപകരോട് പരാതി പറയുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒളിവിലുള്ള അധ്യാപകനായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News