ADVERTISEMENT
ലണ്ടനില്‍ കുച്ചിപ്പുടി അവതരിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ മകള്‍. ‘രംഗ് ഇന്റര്‍നാഷണല്‍ കുച്ചിപ്പുടി ഡാന്‍സ് ഫെസ്റ്റിവല്‍ 2022’ന്റെ ഭാഗമായാണ് 9 വയസുകാരി അനൗഷ്‌ക സുനക് ലണ്ടനില്‍ കുച്ചിപ്പുടി അവതരിപ്പിച്ചത്. സംഗീതജ്ഞര്‍,സമകാലീന നൃത്ത കലാകാരന്മാര്‍, ഭിന്നശേഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുള്‍പ്പെടെ 4 മുതല്‍ 85 വയസ്സിനിടയിലുള്ള നൂറോളം കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമായി.
സുനകിന്റെ മകള്‍ അവതരിപ്പിച്ച നൃത്തത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. അനൗഷ്‌കയുടെ മാതാവ് അക്ഷത മൂര്‍ത്തി, ഋഷി സുനകിന്റെ മാതാപിതാക്കള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ മകളാണ് അക്ഷത മൂര്‍ത്തി.
ബ്രിട്ടന്റെ 57ാം പ്രധാനമന്ത്രിയാണ് ഇന്ത്യന്‍ വംശജനായ ഋഷി സുനക്. ബ്രിട്ടന്റെ 200 വര്‍ഷത്തിനിടയില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി കൂടിയാണ് 42 കാരനായ ഋഷി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.