ADVERTISEMENT
തരൂരിന്റെ പിന്നില്‍ എ ഗ്രൂപ്പ് നേതാക്കളെന്ന വിലയിരുത്തലില്‍ വി ഡി സതീശ വിഭാഗം. തരൂരിനെ ഇനി പരസ്യമായി എതിര്‍ക്കുന്നത് തിരിച്ചടിയാകുമെന്നും സതീശ വിഭാഗം നേതാക്കള്‍. അതേസമയം പ്രവര്‍ത്തകരെയും നതാക്കളെയും സ്വന്തം ചേരിയില്‍ എത്തിക്കാന്‍ നീക്കം ശക്തമാക്കി തരൂര്‍ അനുകൂലികളും രംഗത്ത്.
വെറുതെയല്ല തരൂര്‍ കേരളത്തിലിറങ്ങിയതല്ലെന്ന് ആരെക്കാളുമുപരി വിഡി.സതീശനും, കെ.സി വേണുഗോപാലിനും അറിയാം. തരൂരിന്റെ നീക്കങ്ങളില്‍ അസ്വസ്തനായ ചെന്നിത്തല കൂടി ഒപ്പം ചേര്‍ന്നതും അപകടം മണത്തതുകൊണ്ടാണ്. പക്ഷെ തരൂരിന്റെ പിന്നില്‍ സ്വഭാവികമായുണ്ടാകുന്ന ആള്‍ക്കൂട്ടമല്ലെന്ന് മനസിലാക്കുന്നതില്‍ സതീശന് തുടക്കത്തില്‍ തെറ്റി. അച്ചടക്കത്തിന്റെ വാള്‍ ഉയര്‍ത്തി സതീശന്‍ നടത്തിയ പ്രതിരോധ തന്ത്രവും പാളി. തരൂരിന് പിന്നില്‍ നിന്ന് ചരടുകള്‍ വലിക്കുന്നത് എ വിഭാഗം നേതാക്കളെന്നാണ് സതീശവിഭാഗത്തില്‍ ഇപ്പോഴത്തെ വിലയിരുത്തല്‍. മനസ് െകാണ്ട് മുതിര്‍ന്ന എ വിഭാഗം നേതാക്കള്‍ അടക്കം തരൂരിന് ഒപ്പമാണ്.
അച്ചടക്കസമിതിയുടെ പൊതുമാനദണ്ഡം തീരുമാനിച്ചുള്ള കൈകഴുകലും, തരൂരിന് പൊതുപരിപാടിയില്‍ വിലക്കില്ലെന്ന നേതാക്കളുടെ ആവര്‍ത്തിച്ചുള്ള പ്രതികരണങ്ങളും സതീശവിഭാഗത്തിന്റെ തന്ത്രം പാളിയെന്ന സൂചനയാണ്. തല്‍ക്കാലും പ്രകോപനം ഒഴിവാക്കി മാധ്യമ ശ്രദ്ധ കുറക്കണമെന്നാണ് നേതാക്കള്‍ക്ക് നല്‍കിട്ടുള്ള നിര്‍ദേശം. തരൂരിനെ എതിര്‍ക്കൂം തോറും അദ്ദേഹത്തിന് സ്വീകാര്യത വര്‍ദ്ധിക്കുന്നൂവെന്നാണ് വിലയിരുത്തല്‍. മാത്രമല്ല സുധാകരന്‍ തരൂരിനെ പരസ്യമായി തള്ളിപ്പറയുന്നുമില്ല. അേതസമയം പ്രവര്‍ത്തകരെയും േനതാക്കളെയും സ്വന്തം ചേരിയില്‍ എത്തിക്കാന്‍ നീക്കം ശക്തമാക്കിയരിക്കുകയാണ് തരൂര്‍ അനുകൂലി. കൂടുതല്‍ പാര്‍ട്ടി പരിപാടികളില്‍ വരും ദിവസങ്ങളില്‍ തരൂര്‍ സജീവമാകും. സാമൂദായിക സംഘടനകളുടെ പരിപാടികളില്‍ തരൂര്‍ സജീവമാകുന്നതും മറു വിഭാഗത്തെ വെട്ടിലാക്കാന്‍ ഉദ്ദേശിച്ചാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.