ADVERTISEMENT
പ്രമുഖ സിനിമാ- സീരിയല്‍ നടന്‍ വിക്രം ഗോഖലെ(Vikram Gokhale) അന്തരിച്ചു. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. 77 വയസ്സായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പാണ് വിക്രം ഗോഖലെയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
മറാഠി നാടകങ്ങളിലൂടെ അഭിനയലോകത്തെത്തിയ വിക്രം ഗോഖലെ ഹിന്ദി, മറാഠി സിനിമകളിലൂടെയും ടെലിവിഷന്‍ പരമ്പരകളിലൂടെയും നിരവധി ആരാധകരെ നേടി. അഗ്‌നീപഥ്, ഭൂല്‍ ഭുലയ്യ, ഹം ദില്‍ ദേ ചുകെ സനം, മിഷന്‍ മംഗള്‍ എന്നിവ ശ്രദ്ധേയ ചിത്രങ്ങളാണ്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അനുമതി എന്ന മറാഠി ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. മറാഠി ചിത്രമായ ഗോദാവരിയാണ് റിലീസായ ഏറ്റവും പുതിയ ചിത്രം.
പുണെയിലെ ബാല്‍ ഗന്ധര്‍വ ഓഡിറ്റോറിയത്തില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെക്കും. ശനിയാഴ്ച വൈകുന്നേരം വൈകുണ്ഡ് ശ്മശാനത്തില്‍ അന്തിമസംസ്‌കാരച്ചടങ്ങുകള്‍ നടക്കുമെന്ന് കുടുംബസുഹൃത്ത് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.