ADVERTISEMENT
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ(Donald Trump) വീണ്ടും ബലാത്സംഗ പരാതി. പരാതി നല്‍കിയിരിക്കുന്നത് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഇ ജീന്‍ കാരോള്‍ ആണ്.
ലൈംഗികാതിക്രമം നടന്നാല്‍ സമയപരിധി നോക്കാതെ തന്നെ നിയമനടപടി സ്വീകരിക്കാന്‍ ഇരകള്‍ക്ക് അവകാശം നല്‍കുന്ന അഡല്‍ട്ട് സര്‍വൈവേഴ്സ് ആക്ട് പ്രകാരമാണ് ഇപ്പോഴത്തെ പരാതി. വ്യാഴാഴ്ചയാണ് ഈ നിയമം പ്രാബല്യത്തില്‍വന്നത്. 27 വര്‍ഷംമുമ്പ് ന്യൂയോര്‍ക്കില്‍വച്ച് ട്രംപ് പീഡിപ്പിച്ചെന്നാണ് 78കാരിയുടെ പരാതി.
2019ല്‍ ജീന്‍ കാരോള്‍ ട്രംപിനെതിരെ പരാതി നല്‍കിയപ്പോള്‍ ട്രംപ് കാരോളിനെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെതിരെ കാരോള്‍ നല്‍കിയ മാനനഷ്ടകേസ് ഫെബ്രുവരി ആറിന് കോടതി പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.