President of India: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും വീരമൃത്യു വരിച്ച സൈനികര്‍ക്കും രാജ്യത്തിന്റെ ആദരാഞ്ജലികള്‍: രാഷ്ട്രപതി

മുംബൈ ഭീകരാക്രമണത്തില്‍(Mumbai terror attack) കൊല്ലപ്പെട്ടവര്‍ക്കും വീരമൃത്യു വരിച്ച സൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു(Droupadi Murmu). അവരുടെ പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും വേദനയില്‍ ഞങ്ങള്‍ പങ്കുചേരുന്നെന്നും ധീരമായി പോരാടുകയും അത്യധികം ത്യാഗം ചെയ്യുകയും ചെയ്ത സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് രാജ്യം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. മുംബൈ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 14 വര്‍ഷം തികഞ്ഞിരിയ്ക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യം കുറിച്ചത്.

അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടിവച്ച് വീഴ്‌ത്തി ബിഎസ്എഫ്

അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടിവച്ച് വീഴ്‌ത്തി ബിഎസ്എഫ്. പഞ്ചാബിലെ അമൃത്‌സറിലെ ഇന്ത്യ- പാകിസ്താൻ അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപമായിരുന്നു സംഭവം. ഡ്രോൺ എത്തിയ സാഹചര്യത്തിൽ സമീപ മേഖലകളിൽ ബിഎസ്എഫ് പരിശോധന ആരംഭിച്ചു.

കഴിഞ്ഞദിവസം രാത്രി 7.45 ഓടെയാണ് ഡ്രോൺ എത്തിയത്. പട്രോളിംഗിനിടെ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഡ്രോൺ കണ്ടത്. ഉടനെ വെടിവെച്ചിടുകയായിരുന്നു. പാകിസ്താൻ ഭാഗത്ത് നിന്നാണ് ഡ്രോൺ എത്തിയത് എന്ന് ബിഎസ്എഫ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News