ADVERTISEMENT
അതിർത്തി കടന്നെത്തിയ പാക് ഡ്രോൺ വെടിവച്ച് വീഴ്‌ത്തി ബിഎസ്എഫ്. പഞ്ചാബിലെ അമൃത്‌സറിലെ ഇന്ത്യ- പാകിസ്താൻ അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപമായിരുന്നു സംഭവം. ഡ്രോൺ എത്തിയ സാഹചര്യത്തിൽ സമീപ മേഖലകളിൽ ബിഎസ്എഫ് പരിശോധന ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രി 7.45 ഓടെയാണ് ഡ്രോൺ എത്തിയത്. പട്രോളിംഗിനിടെ ശബ്ദം കേട്ടതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഡ്രോൺ കണ്ടത്. ഉടനെ വെടിവെച്ചിടുകയായിരുന്നു. പാകിസ്താൻ ഭാഗത്ത് നിന്നാണ് ഡ്രോൺ എത്തിയത് എന്ന് ബിഎസ്എഫ് പറഞ്ഞു.
Chhattisgarh: ഛത്തീസ്ഗഢില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
ഛത്തീസ്ഗഢിലെ(Chhattisgarh) ബിജാപൂരില്‍ മൂന്ന് മാവോയിസ്റ്റുകളെ(maoist) ഏറ്റുമുട്ടലില്‍ വധിച്ചു. ആയുധശേഖരവും ഇവരില്‍നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ മിര്‍തൂരിലെ പൊമ്‌റ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. സിആര്‍പിഎഫും സംസ്ഥാന പൊലീസിലെ പ്രത്യേക ദൗത്യസംഘവുമാണ് മാവോയിസ്റ്റുകളെ നേരിട്ടത്.
മാവോയിസ്റ്റ് ഡിവിഷനല്‍ കമാന്‍ഡര്‍മാര്‍ മുപ്പതിലേറെ മാവോയിസ്റ്റുകളുമായി സമ്മേളിക്കുന്നുവെന്നായിരുന്നു രഹസ്യവിവരം. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ദൗത്യസേനയുടെ പരിശോധന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.