ADVERTISEMENT
കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്ത മോദി സര്‍ക്കാരിനെതിരെ രണ്ടാം ഘട്ട സമരം ആരംഭിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. രാജ്യ വ്യാപകമായി രാജ്ഭവനുകളിലേക്ക് കര്‍ഷകര്‍ മാര്‍ച്ച് നടത്തി. താങ്ങുവില ഉള്‍പ്പെടെ 7 ആവശ്യങ്ങല്‍ മുന്‍ നിര്‍ത്തി ഗവര്‍ണര്‍മാര്‍ക്ക് നിവേദനം കൈമാറി. ലഖിംപൂര്‍ കര്‍ഷക കൊലപാതക കേസിസെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കര്‍ഷകര്‍.
ഐതിഹാസിക കര്‍ഷക സമരത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് വാക്കു പാലിക്കാത്ത മോദി സര്‍ക്കാരിനെതിരെ കര്‍ഷകര്‍ രണ്ടാം ഘട്ട സമരം ആരംഭിചത്. രണ്ടാം ഘട്ട സമരത്തിന്റെ തുടക്കമായാണ് രാജ്യവ്യാപകമായി രാജ്ഭവന്‍ മാര്‍ച്ച് ഇന്ന് നടത്തിയത്.താങ്ങ് വില ഉള്‍പ്പെടെയുള്ള ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനായി ഗവര്‍ണര്‍മാര്‍ക്ക് കൈമാറി.കാര്‍ഷിക കടം എഴുത്തി തള്ളുക, വൈദ്യുത ബില്‍ പിന്‍വലിക്കുക, മന്ത്രി അജയ് മിശ്രയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യങ്ങളുമാണ് നിവേദനത്തില്‍ ഉളളതെന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും കര്‍ഷക നേതാവ് പ്രേം സിങ് പറഞ്ഞു
ഹരിയാനയിലെ പഞ്ച്കുള മഹാരാഷ്ട്രയിലെ നാസിക് ഉള്‍പ്പെടെ എല്ലാം സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധമാണ് കര്‍ഷകര്‍ നടത്തിയത്. 2023നുള്ളില്‍ താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ കൊണ്ട് നടപ്പാക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.