ADVERTISEMENT
ഖത്തര്‍ ലോകകപ്പിലെ(Qatar World Cup) ഗ്രൂപ്പ് ഡി മത്സരത്തില്‍ ടുണീഷ്യക്കെതിരെ തകര്‍ത്തടിച്ച് ഓസ്‌ട്രേലിയ. അല്‍ ജനൂബ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. ഇരുപത്തിനാലാം മിനിറ്റില്‍ ഡ്യൂക്ക് ആണ് ഓസ്‌ട്രേലിയയുടെ വിജയ ഗോള്‍ നേടിയത്.
ഇടത് വിങ്ങിലൂടെയുള്ള ഓസ്‌ട്രേലിയന്‍ ആക്രമണത്തിനൊടുവില്‍ പന്ത് വലയിലെത്തിക്കാന്‍ പാകത്തിന് ഗുഡ്വിന്റെ കാലിലെത്തി. ഇടതുവശത്ത് നിന്നും ലഭിച്ച ക്രോസ് ഗുഡ്വിന്‍ ഗോള്‍ വല ലക്ഷ്യമാക്കി തൊടുത്തുവെങ്കിലും, ടുണീഷ്യന്‍ ഡിഫന്‍ഡറുടെ കാലില്‍ തട്ടി ഡ്യൂക്കിലേക്കെത്തി. ഹെഡ്ഡറിലൂടെ ഡ്യൂക്ക് അത് ഗോളാക്കി മാറ്റുകയായിരുന്നു.
ഗോള്‍ മടക്കാന്‍ ടുണീഷ്യ നടത്തിയ ശ്രമങ്ങള്‍ ഒന്നൊന്നായി വിഫലമാക്കാന്‍ ഓസീസ് പ്രതിരോധത്തിന് സാധിച്ചു. ലീഡ് ഉയര്‍ത്താനുള്ള ഓസ്‌ട്രേലിയയുടെ ശ്രമങ്ങളും വിജയത്തിലെത്തിയില്ല.ആദ്യ മത്സരത്തില്‍ ഫ്രാന്‍സിനോട് തോറ്റതിന് ശേഷമുള്ള ഓസ്‌ട്രേലിയയുടെ തിരിച്ചു വരവായിരുന്നു ഇന്നത്തെ വിജയം. ആദ്യ മത്സരത്തില്‍ ടുണീഷ്യ ഡെന്മാര്‍ക്കുമായി ഗോള്‍ രഹിത സമനില പാലിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.