‘നഗ്നരായി 2500 പേർ കടൽത്തീരത്ത് ഒത്തുകൂടി’, കേൾക്കുമ്പോൾ എല്ലാവർക്കും അതിശയം ഉണ്ടാകുമല്ലേ… ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലാണ് ഏവരെയും അതിശയിപ്പിക്കുന്ന ഈ ഒത്തുചേരൽ നടന്നത്. എന്തിനെന്നാകും നിങ്ങളെല്ലാവരും ചിന്തിക്കുന്നത്. എങ്കിലിനി കാര്യത്തിലേക്കുവരാം.
ADVERTISEMENT
സ്‌കിൻ ക്യാൻസർ മൂലം ഓസ്‌ട്രേലിയയിൽ ഓരോ വർഷവും മരിക്കുന്നത് 2500ലധികം പേരാണ്. വർഷംതോറും കാൻസർ രോഗികളുടെ എണ്ണം ഓസ്‌ട്രേലിയയിൽ കൂടിവരുന്നു. സ്കിൻ കാൻസറിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു നഗ്നരായി 2500 പേര്‍ സിഡ്‌നിയിലെ കടപ്പുറത്ത് ഒത്തുചേർന്നത്.
ലോകത്ത് ഏറ്റവും കൂടുതൽ സ്കിൻ ക്യാൻസർ രോഗികൾക്കുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രേലിയ. സൂര്യകിരണങ്ങളിൽ നിന്നുള്ള റേഡിയേഷനാണ് സ്കിൻക്യാൻസറിന് കരണമാകുന്നതെന്നാണ് ആരോഗ്യവിദഗ്ധരുടെ കണ്ടെത്തൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.