പ്രീമെട്രിക് സ്കോളർഷിപ്പിൽ(pre matric scholarship) മുഖ്യമന്ത്രിയുടെ ഇടപ്പെടൽ. ഒന്ന് മുതൽ എട്ടുവരെയുള്ള പിന്നാക്ക വിഭാഗം പ്രീമെട്രിക്ക് വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് ഏർപ്പെടുത്തിയേക്കും. കേന്ദ്ര വിഹിതം നിർത്തലാക്കിയ സാഹചര്യത്തിൽ സംസ്ഥാനത്തിന് സ്വന്തം നിലയിൽ സ്കോളർഷിപ്പ് നൽകാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ഉത്തരവി ട്ടു.
കേന്ദ്ര സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗനിർദ്ദേശങ്ങളാണ് പിന്നാക്ക വിദ്യാർത്ഥികൾക്ക് തിരിച്ചടിയായത്.നിലവിലെ മാനദണ്ഡ പ്രകാരം 50 ശതമാനം തുക കേന്ദ്ര സർക്കാരും 50 ശതമാനം തുക സംസ്ഥാന സർക്കാരുമാണ് നൽകിയിരുന്നത്. രണ്ടര ലക്ഷത്തിൽ താഴെ വരുമാന പരിധിയുള്ള ഒബിസി, ഇബിസി, ഡിഎൻടി വിദ്യാർത്ഥികൾക്കായിരുന്നു 1500 വീതം സ്കോളർഷിപ്പ് ലഭിച്ചിരുന്നത്.
ഇത് ഇനി മുതൽ ഒൻപത്, പത്ത് ക്ലാസിലെ വിദ്യാർത്ഥികൾക്ക് മാത്രമെ ലഭിക്കുകയുള്ളു. ലക്ഷ കണക്കിന് വിദ്യാർത്ഥികൾക്ക് തിരിച്ചടിയാവുന്ന നിലപാടാണ് കേന്ദ്ര സർക്കാർ എടുത്തിരിക്കുന്നത്. കേന്ദ്ര സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികൾ പുറത്തായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here