അമിത് ഷാക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അമിത് ഷായുടെ പ്രസംഗം അപലപനീയമെന്നും പരാമർശം കൂട്ടക്കൊലയെ ന്യായീകരിക്കുന്നതെന്നും യെച്ചൂരി വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പതിവ് പോലെ കാഴ്ചക്കാരെന്നും യെച്ചൂരിയുടെ തുറന്നടിച്ചു. 2002ലെ ഗുജറാത്ത് കലാപം ഒരു പാഠം പഠിപ്പിക്കലാണ് എന്ന തോന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയത്.
ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത്ഷായുടെ പരാമർശം. 2002ലെ വര്‍ഗീയ കലാപത്തിലൂടെയാണ് ഗുജറാത്ത് ശാശ്വതസമാധാനം കെെവരിച്ചതെന്നും അമിത്ഷാ പറഞ്ഞു. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിന് സമീപം നരോദ പാട്യയിലാണ് വർഗീയ കലാപം നടന്നത്. ഒരു വിഭാഗത്തിന് നേരെ നടന്ന കലാപത്തിൽ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെയാണ് കലാപം നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.