ഫോർ ഇയേഴ്സ് സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് നായിക പ്രിയ വാരിയർ

ഫോർ ഇയേഴ്സ് സിനിമ കണ്ട് പൊട്ടിക്കരഞ്ഞ് നായിക പ്രിയ വാരിയർ. കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് ഈ ചിത്രം മൂലം സാക്ഷാത്കരിച്ചതെന്നും ചിത്രത്തിലെ ഗായത്രി എന്ന കഥാപാത്രം സ്വന്തം ജീവിതത്തോട് അടുത്തനിൽക്കുന്നതായി തോന്നിയെന്നും പ്രിയ വാരിയർ പറഞ്ഞു.

ചിത്രത്തിലെ നായകനായ സർജാനോ ഖാലിദ് ആണ് പ്രിയയെ ആശ്വസിപ്പിച്ചത്. ചിത്രം എല്ലാവർക്കും ഇമോഷനലായി കണക്ട് ആകുമെന്നും അതിനേറ്റവും വലിയ തെളിവാണ് പ്രിയയുടെ ഈ പ്രതികരണമെന്നും സർജാനോ മാധ്യമങ്ങളോട് പറഞ്ഞു.

എന്‍ജിനീയറിങ് വിദ്യാർഥികളായ വിശാലിന്റെയും ഗായത്രിയുടെയും പ്രണയമാണ് പ്രമേയം. രഞ്ജിത് ശങ്കർ ആണ് സംവിധാനം. ചിത്രം നവംബർ 25ന് കേരളത്തിൽ റിലീസിനെത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel