മദ്യ അഴിമതി; ആപ്പിനെതിരെ 3000 പേജുള്ള കുറ്റപത്രം; സിസോദിയയുടെ പേരില്ല

അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ ദില്ലിയില്‍ നടപ്പാക്കിയ പുതിയ മദ്യനയത്തിന്‍റെ മറവില്‍ കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. കേസെടുത്ത എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ചോദ്യം ചെയ്തിരുന്നു. സിസോദിയയുടെ വീട്ടിലും ഓഫീസിലുമൊക്കെ റെയ്ഡ് നടത്തി. ബാങ്ക് ലോക്കറുകള്‍ തുറന്ന് പരിശോധിച്ചു.

ഈ കേസിലാണ് ഇ.ഡിയുടെ കുറ്റപത്രം. മൂവായിരത്തിലധികം പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ നല്‍കിയിരിക്കുന്നത്. പട്ടികയില്‍ പക്ഷെ, മനീഷ് സിസോദിയയുടെ പേരില്ല. മദ്യ വ്യവസായി സമീര്‍ മഹേന്ദ്രുവാണ് മുഖ്യപ്രതി. മറ്റ് രണ്ട് പ്രമുഖരുടെ പേരും ഉണ്ട്.

മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ലെഫ്. ഗവര്‍ണര്‍ വി.കെ.സക്സേനയുടെ ശുപാര്‍ശ പ്രകാരമായിരുന്നു സിബിഐ കേസ്. ആംആദ്മി പാര്‍ടി കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജിസ്റ്റ് വിജയ് നായര്‍, അഭിഷേക് ബോയിന്‍പള്ളി എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

മദ്യനയവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ ഏറ്റുമുട്ടലാണ് ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാരും ബിജെപിയില്‍ തമ്മില്‍. മുനിസപ്പല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഇതേ ചൊല്ലിയുള്ള വിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്. അതിനിടെയാണ് ആപ്പ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ഇ.ഡിയുടെ കുറ്റപത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here