Manju Warrier: ‘തുണിവി’ലൂടെ തമിഴ് പിന്നണി ഗായികയാകാൻ മഞ്ജു വാര്യര്‍

അജിത് ചിത്രം ‘തുണിവി’ലൂടെ പിന്നണി ഗാനരംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി മഞ്ജു വാര്യര്‍. മഞ്ജു തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. തുണിവിലെ ഗാനത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും പാട്ട് കേള്‍ക്കാനായി കാത്തിരിക്കുകയാണെന്നും ചിത്രത്തിലെ നായികകൂടിയായ മഞ്ജു പറഞ്ഞു.

ജിബ്രാന്റെ സംഗീത സംവിധാനത്തിലാണ് മഞ്ജു ഗാനം ആലപിക്കുന്നത്. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണ് തുണിവ്. ആദ്യ ചിത്രം ധനുഷിന്റെ ‘അസുരന്‍’ ആയിരുന്നു. നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘തുണിവ്’.

ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News