ADVERTISEMENT
ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കാനൊരുങ്ങി ജോൺ ജോണിന്റെ നേതൃത്വത്തിലുള്ള നാഷണൽ ജനതാദൾ. ഡിസംബർ 15നാണ് ലയനം. ലയന നടപടിക്രമങ്ങൾ ചർച്ച ചെയ്യാൻ ആർജെഡി ദേശീയ സെക്രട്ടറി അനു ചാക്കോയുടെ നേതൃത്വത്തിൽ ആർജെഡി പ്രതിനിധികളും ജോൺ ജോണിന്റെ നേതൃത്വത്തിൽ നാഷണൽ ജനതാദൾ പ്രതിനിധികളും ശനിയാഴ്ച കൊച്ചിയിൽ യോഗം ചേരും.
തിരുവനന്തപുരത്ത് ഡിസംബർ 15നു സംഘടിപ്പിക്കുന്ന ലയന സമ്മേളനത്തിൽ ആർജെഡി ദേശീയ നേതാക്കൾ സംബന്ധിക്കും. പാർട്ടി അംഗത്വ വിതരണ നടപടികൾ പൂർത്തിയായ ശേഷം 2023 ഫെബ്രുവരിയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പങ്കെടുക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.