ADVERTISEMENT
എല്ലാ പ്രവിശ്യാ അസംബ്ലികളിൽ നിന്നും പാർട്ടി അംഗങ്ങൾ രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് ഇമ്രാൻ ഖാൻ. തന്റെ പാർട്ടിയായ പിടിഐ (പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ്) നിലവിലെ “അഴിമതി” രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും പകരം എല്ലാ അസംബ്ലികളിൽ നിന്നും രാജിവെക്കുമെന്നും ഖാൻ പറഞ്ഞു. ഷെഹ്ബാസ് ഷെരീഫ് സർക്കാരിന്മേൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വസീറാബാദിലെ സഫർ അലി ഖാൻ ചൗക്കിൽ വെച്ചുണ്ടായ കൊലപാതകശ്രമത്തിൽ നിന്നും രക്ഷപ്പെട്ടെത്തിയ ശേഷം തന്റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ അംഗങ്ങൾ എപ്പോൾ രാജിവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല, പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.