ADVERTISEMENT
ഗ്രൂപ്പ് ഡിയിലെ ഫ്രാൻസ് – ഡെന്മാർക്ക് മത്സരം സമനിലയിൽ പുരോഗമിക്കുന്നു. 1- 1 ആണ് ഗോൾ നില. ഫ്രാൻസിനായി കിലിയൻ എംബപെ ഗോൾ നേടിയപ്പോൾ ആന്‍ഡ്രിയാസ് ക്രിസ്റ്റൻസെൻ ഡെൻമാർക്കിനായി ഗോള്‍ മടക്കി. 68–ാം മിനിറ്റിലായിരുന്നു ഡെൻമാർക്ക് താരത്തിന്റെ ഗോൾ.
ഇരുടീമുകളും നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല. ഡെന്മാര്‍ക്ക് ഗോള്‍ കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കേലിന്റെ മികച്ച സേവുകളാണ് ഫ്രാന്‍സിന് മുന്നിലെത്താനുള്ള അവസരങ്ങളെ തട്ടിയകറ്റിയത്. ആദ്യത്തെ ഫ്രഞ്ച് മുന്നേറ്റങ്ങൾക്കു ശേഷം ഡെൻമാർക്കും ഏതാനും ആക്രമണങ്ങൾ ഫ്രാൻസ് ബോക്സിലേക്കു നടത്തിയെങ്കിലും ഗോളടിക്കാൻ സാധിച്ചില്ല. 22–ാം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീകിക്ക് പിടിച്ചെടുത്ത് ഡെംബലെ നൽകിയ പാസിൽ ഫ്രഞ്ച് താരം അഡ്രിയൻ റാബിയറ്റിന്റെ ഹെഡർ, തകർപ്പൻ സേവിലൂടെ ഡാനിഷ് ഗോൾ കീപ്പർ കാസ്പർ ഷ്മെയ്ഷെൽ തട്ടിയകറ്റി.
35–ാം മിനിറ്റിൽ മികച്ചൊരു കൗണ്ടർ അറ്റാക്കിലൂടെ ഡെൻമാർക്ക് നടത്തിയ മികച്ചൊരു ആക്രമണവും ലക്ഷ്യത്തിലെത്തിയില്ല. രണ്ടാം പകുതിയിലും ഫ്രാൻസിനു തന്നെയായിരുന്നു മത്സരത്തിൽ മേധാവിത്വം. നിരന്തരമായ പരിശ്രമങ്ങൾ ലക്ഷ്യത്തിലെത്തിയത് 61–ാം മിനിറ്റിൽ. എന്നാൽ ഫ്രാൻസിന്റെ ഗോളാഘോഷം തീരുംമുന്‍പ് ഡെൻമാർക്ക് മറുപടി ഗോൾ മടക്കി. 68–ാം മിനിറ്റിലായിരുന്നു ഡെൻമാർക്കിന്റെ ഗോൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.