ADVERTISEMENT
ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ്‌മേരീസ് ബസലിക്കയില്‍ സംഘര്‍ഷം.ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും സംഘടിച്ചെത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
ഇതിനിടെ കുര്‍ബാന അര്‍പ്പിക്കാനെത്തിയ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ ഒരു വിഭാഗം വിശ്വാസികള്‍ തടഞ്ഞു.ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്ന് കുര്‍ബാനയര്‍പ്പിക്കാന്‍ കഴിയാതെ ബിഷപ്പ് മടങ്ങി.അതേ സമയം ബസലിക്കയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.
സംഘര്‍ഷം അവസാനിക്കുന്നതുവരെ പള്ളി അടച്ചിടാനും തീരുമാനിച്ചു.
രാവിലെ അഞ്ചേമുക്കാലോടെയായിരുന്നു ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനായി എറണാകുളം സെന്റ് മേരീസ് ബസലിക്കയ്ക്കു മുന്നില്‍ എത്തിയത്. എന്നാല്‍ അതിലും മുമ്പ് പള്ളിയ്ക്കകത്ത് കയറിയ ഒരു വിഭാഗം വിശ്വാസികള്‍ ഗെയ്റ്റ് അകത്തുനിന്നു പൂട്ടി.കൂടാതെ ബിഷപ്പിന്റെ വാഹനം തടയുകയും ചെയ്തു.
പള്ളിയ്ക്കകത്ത് കയറാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് ബിഷപ്പ് തൊട്ടടുത്തുള്ള അരമനയിലേക്ക് പോകാന്‍ ശ്രമിച്ചപ്പോഴും വിശ്വാസികള്‍ കടത്തിവിട്ടില്ല. ഇതെത്തുടര്‍ന്ന് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മടങ്ങിപ്പോവുകയായിരുന്നു.ഇതിനിടെ ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും സംഘടിച്ചെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. അതേ സമയം ഏകീകൃത കുര്‍ബാനയെ എതിര്‍ക്കുന്നവര്‍ പള്ളിയ്ക്കകത്തും അനുകൂലിക്കുന്നവര്‍ പള്ളിയ്ക്ക് പുറത്തും നിലയുറപ്പിച്ച് പ്രതിഷേധം തുടരുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.