ആടുകളുടെ ശബ്ദം അലോസരപ്പെടുത്തിയെന്ന് ആരോപിച്ചു പത്തനംതിട്ട കൊടുമണ്ണില്‍ യുവതിക്ക് നേരേ വധശ്രമം. പത്തനംതിട്ട സ്വദേശി ഷിബുവാണ് യുവതിയെ തീവെച്ചുകൊല്ലാന്‍ ശ്രമിച്ചത്.
വീട്ടില്‍ വളര്‍ത്തുന്ന ആടുകളുടെ ശബ്ദത്തെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് വധശ്രമത്തിലേക്ക് നയിച്ചത്. പരിക്കേറ്റ ലതിയുടെ വീട്ടിലെ
അടുകളുടെ ശബ്ദം തന്നെ അലോസരപ്പെടുത്തുന്നു എന്ന് ആരോപിച്ചു പ്രതി ഷിബു ലതയിക്കു നേര് അസഭ്യവര്‍ഷം നടത്തുകയായിരുന്ന്. പിന്നാലെ ഷിബുവിന്റെ നടപടിയില്‍ പ്രകോപിതയായ ലത തിരിച്ചും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുര്‍ന്നാണ് ഷിബു ലതയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി മുറ്റത്തു വെച്ചു തീകൊളുത്തിയത്. പ്രതിയുടെ കൈവശം ഉണ്ടായിരുന്ന ദ്രാവകം യുവതിയുടെ ശരീരത്തില്‍ ഒഴിച്ച ശേഷമാണ് തീ കൊളുത്തിയത്.
ദേഹമാസകലം പൊള്ളല്‍ ഏറ്റ യുവതി ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.പരിക്കേറ്റ് ലതയുടെ അമ്മ ദേവകിയുടെ മൊഴിപ്രകാരമാണ് കൊടുമണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കടക്കലിനും വധശ്രമത്തിനുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഷിബുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് ഫോറന്‍സിക്ക് അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരും സംഭവം നടന്ന സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. 2018 മുതല്‍ നിരവധി കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഷിബു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ADVERTISEMENT
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.