ഗുജറാത്തില്‍ സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടി; രണ്ട് പേര്‍ കൊല്ലപ്പെട്ടു

ഗുജറാത്തിലെ പോര്‍ബന്തറില്‍ സഹജവാന്റെ വെടിയേറ്റ് രണ്ടു ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു ജവാന്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകിട്ട് ഉണ്ടായ വഴക്കിനിടെ എകെ-56 തോക്കുപയോഗിച്ച് സഹപ്രവര്‍ത്തകരെ വെടിവയ്ക്കുകയായിരുന്നു.

തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. മണിപ്പൂരില്‍ നിന്നുള്ള റിസര്‍വ് ബറ്റാലിയനിലെ സൈനികരാണ് കൊല്ലപ്പെട്ടത്. എസ്. ഇനാചാഷിംഗ് എന്ന സൈനികനാണ് വെടിയുതിര്‍ത്തത്. ത്വൊയിബ സിങ്, ജിതേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.

തന്റെ എ.കെ-47 തോക്ക് ഉപയോഗിച്ച് ഇയാള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് അര്‍ധസൈനികരെ ഡ്യൂട്ടിക്ക് നിയോഗിച്ചത്. പോര്‍ബന്തറില്‍ ഡിസംബര്‍ ഒന്നിനാണ് വോട്ടെടുപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News