AAP: ആപ്പിലും ബിജെപിയിലും ക്രിമിനൽ സ്ഥാനാർത്ഥികൾ; കണക്കുകൾ പുറത്തുവിട്ട് എഡിആർ

ആംആദ്മിപാർട്ടിക്കും ബിജെപിക്കും ക്രിമിനൽ സ്ഥാനാർത്ഥികളെന്ന വിവരമാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ സർവേയിലാണ് റിപ്പോർട്ടുകൾ.

ആംആദ്മി പാർട്ടിയിൽ ക്രിമിനൽ റെക്കോർഡുള്ള 45 പേരാണ് സ്ഥാനാർത്ഥികൾ. ബിജെപിക്ക് ഇതേപശ്ചാത്തലത്തിൽ 27 സ്ഥാനാർത്ഥികളുണ്ട്. 250 എഎപി സ്ഥാനാർത്ഥികളിൽ 18% (45) പേർക്ക് ക്രിമിനൽ റെക്കോർഡ് ഉണ്ടെന്നും റിപ്പോർട്ടില്‍ പറയുന്നു. കൂടാതെ ഇതിൽ 8% പേർക്കെതിരെ ഗുരുതരമായ ക്രിമിനൽ കേസുകളുണ്ട്. 250 സ്ഥാനാർത്ഥികളെ നിർത്തിയ ബിജെപിയിൽ ക്രിമിനൽ റെക്കോർഡുള്ള 27 സ്ഥാനാർത്ഥികളും (11%), കോൺഗ്രസിൽ 25 സ്ഥാനാർത്ഥികളുമാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News