ADVERTISEMENT
കോണ്‍ഗ്രസില്‍ താന്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്ന് ശശി തരൂര്‍. സതീശന്റെ മണ്ഡലത്തില്‍ എത്തിയത് സുഹൃത്തിന്റെ ക്ഷണപ്രകാരം
ആരോടും മിണ്ടാതിരിക്കാന്‍ ഇത് കിന്റര്‍ഗാര്‍ഡനല്ലല്ലോയെന്നും തരൂരിന്റെ പ്രതികരണം. സുധാകരന്റെ ആരോഗ്യനില നന്നായിട്ട് ഇരിക്കട്ടെ തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ കോണ്‍ക്ലേവില്‍ കെപിസിസി പ്രസിഡന്റ് നേരിട്ട് പങ്കെടുക്കാത്തതിന് നിലവിലെ വിഷയങ്ങളുമായി യാതൊരു ബന്ധവുമില്ല’,-തരൂര്‍ പറഞ്ഞു.
നേരിട്ടു കാണുമ്പോള്‍ വിഡി സതീശനുമായി സംസാരിക്കുമോ എന്ന ചോദ്യത്തിന്, സംസാരിക്കാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ഡനിലെ
കുട്ടികളല്ലോ എന്ന് അദ്ദേഹം മറുപടി നല്‍കി. ‘നേരിട്ട് കണ്ടാല്‍ സംസാരിക്കാതിരിക്കാന്‍ കുട്ടികളാണോ. എല്ലാവരേയും കാണാനും സംസാരിക്കാനും എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്തെങ്കിലും ബുദ്ധിമുട്ടോ തെറ്റിദ്ധാരണയോ ഉള്ളതായി താരിഖ് അന്‍വര്‍ തന്നോട് പറഞ്ഞിട്ടില്ല. തന്റെ അറിവില്‍ എല്ലാം നന്നായി നടക്കുന്നുണ്ട്. തന്റെ ഭാഗത്തുനിന്നും പാര്‍ട്ടിയെക്കുറിച്ച് എന്തെങ്കിലും മോശം വാക്കുകള്‍ ഉണ്ടായിട്ടില്ല. എന്താണ് പ്രശ്നം എന്ന് തനിക്ക് മനസ്സിലായിട്ടില്ല. വിവാദം നടക്കുന്നു എന്ന് പറയുന്നു, തന്റെ ഭാഗത്തുനിന്ന് വിവാദമോ അമര്‍ഷമോ ആരോപണമോ ഉണ്ടായിട്ടില്ല. തെറ്റ് ഉണ്ടായാലേ നോട്ടീസ് നല്‍കേണ്ടതുള്ളൂ. തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ല’, അദ്ദേഹം വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.