ADVERTISEMENT
നടന് ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു.സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് വിലക്ക് പിന്‍വലിക്കാനുള്ള തീരുമാനം.ഓണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ചതിനെ തുടര്‍ന്നാണ് നടന് വിലക്കേര്‍പ്പെടുത്തിയിരുന്നത്.
രണ്ട് മാസം മുന്‍പാണ് ശ്രീനാഥ് ഭാസിയെ സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിലക്കിയത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീനാഥ് ഭാസിയെ സംഘടന താത്കാലികമായി വിലക്കിയിരുന്നത്.വിലക്കിനെതിരെ മമ്മൂട്ടിയക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നെങ്കിലും വിലക്കു നീക്കുന്ന കാര്യത്തില്‍ പുനരാലോചനയില്ലെന്നായിരുന്നു സംഘടന മുന്‍പ് പറഞ്ഞിരുന്നത്. ഒടുവില്‍ രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് ഓണ്‍ലൈന്‍ ചാനല്‍ അവതാരക ശ്രീനാഥ് ഭാസിക്ക് മാപ്പ് നല്‍കിയതടക്കം പരിഗണിച്ച് സംഘടന വിലക്ക് പിന്‍വലിച്ചിരിക്കുന്നത്.
കൊച്ചിയില്‍ സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞതിനെത്തുടര്‍ന്നാണ് അവതാരക പൊലീസില്‍ പരാതി നല്‍കിയത്.തുടര്‍ന്ന് മരട് പൊലീസ് കേസെടുത്ത് അന്വേഷണവുമായി മുന്നോട്ട് പോയെങ്കിലും പിന്നീട് കേസ് ഒത്തുതീര്‍പ്പായി. പിന്നീട് പെണ്‍കുട്ടി പരാതി പിന്‍വലിച്ചതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.