സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങി; വിദ്യാർഥി മുങ്ങിമരിച്ചു

പത്തൊൻപതാം മൈലിലെ താമരക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ഈസ്റ്റ് ഒറ്റപ്പാലം തെരുവത്തകത്ത് മുഹമ്മദ് നാസറിന്റെ മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്.

വാണിയംകുളം ടിആർകെ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെ 9.15‌ഓടെ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സിനാൻ. കാണാതായതോടെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തെരച്ചിലിനൊടുവിൽ 12മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News