Vizhinjam: വിഴിഞ്ഞത്ത് അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

വിഴിഞ്ഞത്ത് അക്രമം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് പോലീസ്. അക്രമകാരികള്‍ക്കെതിരെ കലാപ ആഹ്വാനത്തിനും വധശ്രമത്തിനും കേസ്. അതേസമയം സമരം ശക്തമായി തുടരുമെന്ന് ആഹ്വാനം നല്‍കി ലത്തീന്‍ അതിരൂപത പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍ വായിച്ചു. അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയ ലക്ഷ്യ ഹര്‍ജി നാളെ പരിഗണിക്കും.

സംഘര്‍ഷം ഉണ്ടാക്കാന്‍ സമരക്കാര്‍ ഗൂഡാലോചന നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതിന്റെ രേഖകളും പോലീസ് ശേഖരിച്ചു. തുര്‍ന്നാണ് അക്രമകാരികള്‍ക്കെതിരെ കലാപ ആഹ്വാനത്തിനും വധശ്രമത്തിനും പോലീസ് കേസെടുത്തത്. ഇതിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെ 9 കേസുകള്‍ രജിസ്റ്റര്‍ െചയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയില്ലെന്ന് കോടതിയില്‍ ഉറപ്പ് നല്‍കിയ സമരക്കാരാണ് കഴിഞ്ഞ ദിവസം നിര്‍മ്മാണ സാധനങ്ങള്‍ കൊണ്ടുവന്ന വാഹനങ്ങള്‍ തടഞ്ഞത്. ഇതാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് പോകാന്‍ കാരണം. സമരക്കാര്‍ക്കെതിരെ പ്രദേശികവാസികളും രംഗത്ത് വരുന്നതാണ് പുതിയ കാഴ്ച. പക്ഷെ ജനകീയ ചെറുത്തുനില്‍പ്പ് വരുമ്പോഴും സമരം ശക്തമാക്കാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. ലത്തീന്‍ അതിരൂപത പള്ളികളില്‍ വീണ്ടും സര്‍ക്കുലര്‍ വായിച്ചു. ഓഖി വര്‍ഷികമായ 29ന് വീടുകളില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തലിലെ അനുസ്മരണ ചടങ്ങും സംഘടിപ്പിക്കും. ഡിസംബര്‍ 11 വരെയുള്ള സമരക്രമവും സര്‍ക്കുലറില്‍ ഉണ്ട്.

അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം പദ്ധതി പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കി. വിഴിഞ്ഞം സമരം കാരണം തുറമുഖ നിര്‍മാണം തടസപ്പെട്ടതില്‍ ദിനംപ്രതി 2 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്ക്. നഷ്ടം സമരക്കാരില്‍ നിന്ന് ഈടാക്കണമെന്ന ആവശ്യം നിര്‍മാണക്കമ്പനിയായ വിസില്‍ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. തിങ്കളാഴ്ച അദാനി ഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണനയ്ക്ക് വരും. ഇടക്കാല ഉത്തരവ് നിലനില്‍ക്കെ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടഞ്ഞതില്‍ സമരക്കാര്‍ക്കെതിരെ ഹൈക്കോടതി എന്ത് നടപടി സ്വീകരിക്കുമെന്നാണ് സര്‍ക്കാരും ഉറ്റുനോക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News