Cat: വയസ് 26; ഗിന്നസിലിടം നേടി ഫ്ലോസി; കാരണം ഇതാണ്…

ലണ്ടനിലെ ഫ്ലോസിക്ക് വയസ് 26. ലോക റെക്കോർഡിലേക്കു കയറിയ ഫ്ലോസി ആരാണെന്നല്ലേ? പറയാം… ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പൂച്ചമുത്തശ്ശിയാണ് ഫ്ലോസി. ഗിന്നസ് റെക്കോർഡാണ് പൂച്ചമുത്തശ്ശിയെ തേടിയെത്തിയിരിക്കുന്നത്. മനുഷ്യന്റെ 120 വയസ്സിനു തുല്യമാണ് ഫ്ലോസിയുടെ ഇപ്പോഴത്തെ പ്രായമെന്നാണ് ബിബിസിയുടെ വിലയിരുത്തൽ.

പ്രായമായ പൂച്ചകളെ പരിചരിക്കുന്ന വിക്കി ഗ്രീൻ എന്നയാളുടെ സംരക്ഷണത്തിലാണ് ഇപ്പോൾ ഫ്ലോസിയുള്ളത്. കേൾവിശക്തിയും കാഴ്ചശക്തിയും അൽപം കുറഞ്ഞു. എങ്കിലും ഇപ്പോഴും പ്രസരിപ്പുള്ള ഓമനയാണ് ഫ്ലോസിയെന്ന് വിക്കി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News