
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിത ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തിപ്പെടുത്താനുറച്ച് ഡോക്ടർമാർ. ഇന്ന് രാത്രിയോടെ കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിക്കും. ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെയാണ് രോഗിയുടെ ബന്ധുവായ വെളിച്ചിക്കാല സ്വദേശി ശെന്തിൽ കുമാർ ആക്രമിച്ചത്. ഈ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണം ഡോക്ടർമാർക്ക് സംരക്ഷണം ഉറപ്പാക്കണം എന്നിവയാണ് ഡോക്ടർമാരുടെ ആവശ്യം.
ആക്രമം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്താനാണ് ഡോക്ടർമാരുടെ തീരുമാനം. ഇന്ന് രാത്രിയോടെ കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിക്കുമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്‍റ് ഡോക്ടർ സുൾഫി നൂഹു പറഞ്ഞു.
അതെസമയം പ്രതി ശെന്തിൽ കുമാറിനോട് നാളെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. ചോദ്യം ചെയ്യലിന് ശേഷം മാത്രമെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കാവു എന്ന് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here