കിളികൊല്ലൂര്‍ കേസ് : സൈനികനും സഹോദരനും മര്‍ദ്ദനമേറ്റു; മര്‍ദ്ദിച്ചത് ആരെന്ന് വ്യക്തമല്ല; കമ്മീഷണറുടെ റിപ്പോര്‍ട്ട്

കൊല്ലം കിളികൊല്ലൂരില്‍ സൈനികന്‍ വിഷ്ണുവിനും സഹോദരനും വിഘ്‌നേഷനും പോലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദനമേറ്റന്ന് റിപ്പോര്‍ട്ട്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം. സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്ന് റിപ്പോര്‍ട്ട്.

പോലീസ് ജോസഫ് മര്‍ദ്ദിച്ചു എന്ന ഇരുവരും മൊഴി നല്‍കിയെങ്കിലും തെളിവുകളില്ല.സ്റ്റേഷന് പുറത്തുവച്ച് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതിനും തെളിവില്ല. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താന്‍ ആയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel