ADVERTISEMENT
ദില്ലി പ്രഗതിമെെതാനിൽ നടന്ന 41-ാമത് അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള പവലിയന് സ്വർണം. സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച പവലിയൻ കേരളത്തിന്റേത്. നവംബർ 14 ന് ആരംഭിച്ച വ്യാപാരമേള ഇന്ന് അവസാനിച്ചു. വോക്കൽ ഫോർ ലോക്കൽ , ലോക്കൽ ടു ഗ്ലോബൽ എന്ന തീമിൽ 6000 ചതുരശ്രയടി വിസ്തീർണത്തിൽ നാലുകെട്ട് മാതൃകയിലായിരുന്നു കേരള പവിലിയൻ ഒരുക്കിയത്.
ഈ തവണ കേരളം ഫോക്കസ് സംസ്ഥാനമായിരുന്നു. കേരളത്തിന്റെ തനതായ കാർഷിക ഉത്പന്നങ്ങൾ, തത്സമയം കരകൗശല വസ്തു നിർമാണം, ചിത്രരചന, കേരളത്തിന്റെ സ്വന്തമായ ഭക്ഷ്യ വസ്തുക്കൾ, തുണികൾ തുടങ്ങി 41 സ്‌റ്റാളുകളായിരുന്നു കേരള പവിലിയന്റെ ആകർഷണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.