വിഷാദരോ​ഗത്തിനടിപ്പെട്ടു; ബലാത്സംഗ ഭീഷണി കാരണം മകള്‍ക്ക് ആങ്സൈറ്റി അറ്റാക്കുണ്ടായി: തുറന്നുപറച്ചിലുമായി അനുരാഗ് കശ്യപ്

ബോളിവുഡില്‍ റിയലിസ്റ്റിക് സിനിമകള്‍ ഒരുക്കി തന്റേതായ ഒരിടം കണ്ടുപിടിച്ച സംവിധായകനാണ് അനുരാഗ് കശ്യപ്. ഒരിടവേളയ്ക്ക് ശേഷം പുതിയ സിനിമയുമായി എത്തുകയാണ് അദ്ദേഹം. തപ്‌സി പന്നു നായികയാകുന്ന ‘ദൊബാര’യാണ് അനുരാഗിന്റെ പുതിയ സിനിമ.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകന്‍. മൂന്ന് പ്രാവശ്യത്തോളം പുനരധിവാസകേന്ദ്രത്തില്‍ പ്രവേശിച്ചതായും വിഷാദത്തിലേക്ക് വഴുതി വീണതായും അദ്ദേഹം വെളിപ്പെടുത്തി. മൂന്ന് വര്‍ഷത്തോളമാണ് അനുരാഗ് വിഷാദരോ​ഗത്തിന് അടിപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം തനിക്ക് ഹൃദയാഘാതമുണ്ടായതായും ബലാത്സംഗ ഭീഷണി കാരണം മകള്‍ക്ക് ആങ്സൈറ്റി അറ്റാക്കുണ്ടായതായും സംവിധായകന്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിനു പിന്നാലെ മകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണികള്‍ ഉയരാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് 2019-ആഗസ്റ്റില്‍ താന്‍ ട്വിറ്ററില്‍ നിന്നും ഇടവേളയെടുത്തു. എന്നാല്‍ ജാമിയ മിലിയ വിഷയമുണ്ടായതോടെ താന്‍ അക്ഷമനായെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News