ആശ ശരത്തും മകളും പ്രധാന വേഷങ്ങളിൽ; ഖെദ്ദ ട്രൈലർ

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ സിനിമയുടെ ട്രൈലർ പുറത്തിറങ്ങി. ആശ ശരത്തും മകൾ ഉത്തര ശരത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയെന്ന നിലയിൽ നേരത്തെ തന്നെ ശ്രദ്ധ നേടിയ സിനിമ ആയിരുന്നു ഖെദ്ദ.

ഒരു പക്കാ കുടുംബ ചിത്രമായാണ് ഖെദ്ദയെ ഒരുക്കിയിരിക്കുന്നത് എന്ന് ട്രൈലെറിൽ നിന്നു തന്നെ മനസിലാകും. അമ്മ മകൾ, ഭാര്യ ഭർതൃ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സിനിമയിൽ ആശ ശരത്തിനും ഉത്തരക്കും പുറമെ സുദേവ് നായർ, സുധീർ കരമന, ജോളി ചിറയത്ത്, സരയു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. മനോജ്‌ കാനയാണ് സിനിമയുടെ സംവിധായകൻ.

തിരക്കഥയും അദ്ദേഹത്തിന്റെത് തന്നെയാണ്. പ്രതാപ് പി നായർ കാമറ കൈകാര്യം ചെയ്യുന്നു. ബിജിപാലിന്റേതാണ് ആണ് പശ്ചാത്തല സംഗീതം. ഒപ്പം ശ്രീവത്സൻ ജെ മേനോൻ ഈണമിട്ട് മനോജ്‌ കുറൂർ എഴുതിയ സിനിമയുടെ ഒരു ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു. ഒരുത്തി, ഓട്ടോറിക്ഷക്കാരന്റെ ഭാര്യ പോലുള്ള ഹിറ്റ്‌ സിനിമകൾക്ക് ശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ റിലീസിനെത്തുന്ന ചിത്രമെന്ന പ്രേത്യേകതയും സിനിമയ്ക്കുണ്ട്. ചിത്രം ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News