ഗോതമ്പ് മാവ് ഇരിപ്പില്ലേ? ഒരു പലഹാരമുണ്ടാക്കിയാലോ?

ഗോതമ്പുമാവ് കൊണ്ടുനടക്കാവുന്ന ഒരു പലഹാരം ഉണ്ടാക്കി നോക്കിയാലോ? വളരെ ഹെൽത്തിയും ടേസ്റ്റിയും ആയ ഈ പലഹാരം എങ്ങനെ തയാറാക്കാമെന്ന് നോക്കാം..

വേണ്ട ചേരുവകൾ…

ഗോതമ്പ് മാവ് 2 കപ്പ്
തേങ്ങ ചിരകിയത് 1 കപ്പ്
ചെറുപഴം 2 എണ്ണം
ഏലയ്ക്ക 3 എണ്ണം
ഉപ്പ് ഒരു നുള്ള്
ശർക്കര 1 എണ്ണം(വലുത്)
വാഴയില 1 എണ്ണം

തയ്യാറാക്കുന്ന വിധം…

ഗോതമ്പുമാവിലേക്ക് നാളികേരം ചിരകിയത് ചേർത്ത് കൊടുത്ത് അതിലേക്ക് പഴം ചെറുതായി അരിഞ്ഞതും ചേർത്ത്, ഏലയ്ക്ക പൊടിയും ചേർത്ത് നന്നായി കുഴയ്ക്കണം. ശർക്കര പാനി തിളച്ചുകൊണ്ടിരിക്കുമ്പോൾ ആ തിളച്ച പാനി തന്നെ ഇതിലേക്ക് ഒഴിച്ച് കുഴക്കാൻ ശ്രമിക്കണം. ചൂടോടുകൂടി ഒഴിക്കുമ്പോൾ മാത്രമേ ഇത് നല്ല സോഫ്റ്റ് ആയിട്ട് രുചികരമായിട്ടും കുഴഞ്ഞു കിട്ടുകയുള്ളൂ.

ശേഷം ഒരു വലിയ സ്പൂൺ വെണ്ണയും കൂടെ ഇതിലേക്ക് ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക. കുഴച്ചു പാകമാകുമ്പോൾ ചപ്പാത്തി മാവിനെക്കാളും കുറച്ചുകൂടി ലൂസ് ആയി വേണം മാവ് തയ്യാറാക്കി എടുക്കേണ്ടത്. ശേഷം വാഴയിലെ നീളത്തിൽ കട്ട് ചെയ്ത് ത്രികോണാകൃതിയിൽ മടക്കി അതിനുള്ളിലേക്ക് മാവ് നിറച്ച് കൊടുക്കുക.

പഴം എപ്പോഴും ചെറിയ ചെറിയ കഷണങ്ങളായി തന്നെ അതിനുള്ളിൽ കാണുന്ന രീതിയിൽ വേണം കുഴച്ചെടുക്കാൻ. അതിനുശേഷം ഇത് മാവിൽ നിറച്ചുകഴിഞ്ഞാൽ ഇഡ്ഡലി പാത്രത്തിൽ കുറച്ചു വെള്ളം വെച്ച് ഇഡ്ഡലി തട്ടിൽ വെച്ചിട്ട് ആവി കയറ്റി എടുക്കാവുന്ന ഏകദേശം 30 മിനിറ്റ് ഇതൊന്ന് ചെറിയ തീയിൽ ആവി കയറ്റി എടുക്കുക. പലഹാരം റെഡി..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here