Qatar World Cup: പതറി വീണ് ജപ്പാന്‍; കോസ്റ്ററിക്കയ്‌ക്കെതിരെ ജപ്പാന് ഒരു ഗോളിന്റെ തോല്‍വി

കോസ്റ്ററിക്കയ്‌ക്കെതിരെ ജപ്പാന് ഒരു ഗോളിന്റെ തോല്‍വി. അവസാന നിമിഷം വരെ മരിച്ചു കളിച്ച ജപ്പാനെതിരെ 80-ാം മിനിറ്റില്‍ നേടിയ ഏക ഗോളിനാണ് കോസ്റ്ററിക്ക ജയം നേടിയത്. സ്പെയിനിനെതിരായ തോല്‍വിക്കുശേഷമാണ് ടീമിന്റെ തിരിച്ചുവരവ്. 80-ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളറിലൂടെയാണ് കോസ്റ്ററിക്കയുടെ ഗോള്‍ നേട്ടം പിറന്നത്. ബോക്സിന്റെ മധ്യത്തില്‍നിന്ന് തൊടുത്തുവിട്ട ഉഗ്രന്‍ഷോട്ട് ജപ്പാന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ബോക്സിന്റെ മറ്റൊരു മൂലയിലൂടെ പന്ത് വലയിലെത്തുകയായിരുന്നു.

ആദ്യ പകുതിയില്‍ മുന്‍ ലോകചാംപ്യന്മാരായ ജര്‍മനിയെ തകര്‍ത്ത പ്രകടനം ജപ്പാന് ആവര്‍ത്തിക്കാനായില്ല. ആദ്യ മത്സരത്തില്‍ സ്‌പെയിനിനെതിരെ നേരിട്ട നാണംകെട്ട തോല്‍വിയുടെ ആഘാതത്തില്‍നിന്ന് കോസ്റ്ററിക്ക കരകയറുന്നതിനും അഹ്മദ് ബിന്‍ അലി സ്റ്റേഡിയം സാക്ഷിയായി. ഇരുടീമുകളും വീറും വാശിയോടെയും കളിച്ച ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. പലതവണ ഇരുടീമുകള്‍ക്കും മുന്നില്‍ അവസരങ്ങള്‍ തുറന്നുലഭിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടിരുന്നില്ല.

ജപ്പാന്‍: ഷൂയ്ച്ചി ഗോണ്ട(ഗോള്‍ കീപ്പര്‍), മികി യാമനെ, കോ ഇത്താകുറ, മായാ യോഷിദ, ഹിദിമാസ മോറിത്ത, റിറ്റ്ഷു ദൊവാന്‍, യൂടോ നാഗാടുമോ, അയാസെ ഉവേദ, ദായ്ചി കാമാദ, വത്താരു എന്‍ഡോ, യൂകി സോമ.

കോസ്റ്ററിക്ക: കെയ്ലര്‍ നവാസ്(ഗോള്‍കീപ്പര്‍), ബ്രയാന്‍ ഒവെയ്ദോ, ഫ്രാന്‍സിസ്‌കോ കാല്‍വോ, ഓസ്‌കാര്‍ ഡുവാര്‍ട്ടെ, കെന്‍ഡല്‍ വാസ്റ്റന്‍, കെയ്ഷര്‍ ഫുള്ളര്‍, ടോറസ് ഗേഴ്സന്‍, യെല്‍സിന്‍ തെഹേദ, സെല്‍സോ ബോര്‍ഹസ്, ജോയല്‍ കാംപെല്‍, ആന്തണി കോണ്‍ട്രിയാസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News