ഇന്ത്യാ അന്താരാഷ്ട്ര വ്യാപാരമേളയില്‍ കേരളത്തിന് സ്വര്‍ണമെഡല്‍; കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
അന്തര്‍ദ്ദേശീയ തലത്തില്‍ ‘കേരളം’ എന്ന ബ്രാന്‍ഡിനുള്ള പ്രാധാന്യം വിളിച്ചോതുന്ന തരത്തിലാണ് കേരളത്തിന്റെ പവലിയന്‍ സജ്ജീകരിച്ചതെന്നും പവലിയന്‍ രൂപകല്‍പന ചെയ്ത ആര്‍ട്ടിസ്റ്റ് ജിനനും സംഘാടനം നടത്തിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനും അഭിനന്ദനങ്ങള്‍ നേരുന്നെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഡല്‍ഹിയില്‍ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ കേരള ടീമിനെ അഭിനന്ദിക്കുന്നു. കോവിഡ് നീയന്ത്രണങ്ങള്‍ നീക്കിയ ശേഷം നടന്ന ആദ്യത്തെ പൂര്‍ണസമയ വ്യാപാരമേളയില്‍ സ്റ്റേറ്റ് & യൂണിയന്‍ ടെറിട്ടറി പവലിയന്‍ വിഭാഗത്തിലാണ് കേരളത്തിന്റെ നേട്ടം. കേരളത്തിന്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കിയ പവലിയനാണ് ഈ നേട്ടം കരസ്ഥമാക്കിയത്.

6000 ചതുരശ്ര അടിയിലൊരുക്കിയ കേരള പവലിയന്‍ ‘വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ടു ഗ്ലോബല്‍’ എന്ന മേളയുടെ ആശയത്തെ അന്വര്‍ത്ഥമാക്കിയാണ് തയ്യാറാക്കിയത്. വിവിധ വകുപ്പുകളുടെ ആകര്‍ഷകമായ സ്റ്റാളുകളും കലാകാരന്‍മാരുടെ തത്സമയ കരവിരുതും ചുവര്‍ ചിത്രകലയും കഥകളി രൂപങ്ങളും കളിമണ്‍ പ്രതിമകളും പായ നെയ്ത്തും ഉള്‍പ്പെടെ നിരവധി കാഴ്ചകള്‍ പവലിയനില്‍ ഒരുക്കിയിരുന്നു. അന്തര്‍ദ്ദേശീയ തലത്തില്‍ ‘കേരളം’ എന്ന ബ്രാന്‍ഡിനുള്ള പ്രാധാന്യം വിളിച്ചോതുന്ന തരത്തിലാണ് കേരളത്തിന്റെ പവലിയന്‍ സജ്ജീകരിച്ചത്.
പവലിയന്‍ രൂപകല്‍പന ചെയ്ത ആര്‍ട്ടിസ്റ്റ് ജിനനും സംഘാടനം നടത്തിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനും അഭിനന്ദനങ്ങള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News