ADVERTISEMENT
വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷാവസ്ഥ. മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ വളഞ്ഞു. പൊലീസ് സ്റ്റേഷനുള്ളിലും പരിസരത്തുമാണ് അക്രമം നടക്കുന്നത്. 9 പൊലീസുകാര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് സമരക്കാര്‍ തടഞ്ഞു.
വിഴിഞ്ഞത്ത് ഒരാഴ്ച മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് പൊലീസ് ജീപ്പുകള്‍ തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഘര്‍ഷ രംഗം മൊബൈലില്‍ പകര്‍ത്തിയവര്‍ക്ക് നേരെയും അക്രമം നടന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്തെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.