സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം ആളുകള്‍ക്ക് കൂടി തൊഴില്‍ ലഭിക്കും: എം വി ഗോവിന്ദന്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം ആളുകള്‍ക്ക് കൂടി തൊഴില്‍ ലഭിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സമൂഹത്തിന്റെ ഏറ്റവും പിന്നില്‍ നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ഗുണമേന്‍മയോടെ ജീവിക്കുന്ന ഏക സംസ്ഥാനം കേരളം. വിജ്ഞാന സമ്പദ്‌വ്യവസ്ഥയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് അടുത്ത ലക്ഷ്യം. അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ഒരേ ഒരു നാടായിരിക്കും കേരളമെന്നും അദ്ദേഹം പറഞ്ഞു.

മുതലാളിത്തത്തിന് സാമൂഹിക വികാസ മാറ്റത്തിലൂടെ കടന്നു പോകാതിരിക്കാനാകില്ല. അനിവാര്യമായ തകര്‍ച്ച അതിനുമുണ്ടാകും. 2024ല്‍ ബി.ജെ.പിയെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജ്യം ഫാസിസത്തിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും അതിനായി സംസ്ഥാന അടിസ്ഥാനത്തില്‍ നിലപാടുകള്‍ കൈക്കൊള്ളാനാകണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

അതേസമയം, സുധാകരന്‍ ആര്‍.എസ്.എസിന് വേണ്ടി നിരന്തരം സംസാരിക്കുകയാണെന്നും നെഹ്‌റുവിനെ വലിച്ചിഴക്കുന്നത് ചരിത്രത്തിന്റെ എബിസിഡി അറിയാത്തതിനാല്‍ ആണെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ നാക്കുപിഴയൊന്നും ശരിയായ പിഴയല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. കോടിയേരി ബാലകൃഷ്ണന്റെ നാമധേയത്തിലുള്ള ആദ്യ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് തൊടുപുഴയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News