ADVERTISEMENT
വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം ഒരാഴ്ച്ച (28 മുതല്‍ ഡിസംബര്‍ നാല് വരെ) നിരോധിച്ചതായി കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടി.
സംഘര്‍ഷത്തില്‍ രണ്ട് പൊലീസ് ജീപ്പുകള്‍ തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഘര്‍ഷ രംഗം മൊബൈലില്‍ പകര്‍ത്തിയവര്‍ക്ക് നേരെയും അക്രമം നടന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിഴിഞ്ഞത്തെത്തിയിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.